എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ഭാര്യ കുമാരിദേവി അന്തരിച്ചു

single-img
25 March 2019

നായർ സർവ്വീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഭാര്യ കെ കുമാരി ദേവിയമ്മ (തങ്കമണി) അന്തരിച്ചു. 75 വയസായിരുന്നു.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കോട്ടയത്തെ ഭാരത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് വൈകിട്ട് 4.40-നായിരുന്നു അന്ത്യം. സംസ്കാരം നാളെ മതുമൂലയിലെ വീട്ടുവളപ്പിൽ നടക്കും. ശ്രീകുമാർ, ഡോ. സുജാത എന്നിവർ മക്കളാണ്.