അസംബന്ധം: ശബരിമല കെഎസ്ആര്‍ടിസി നിരക്ക് കൂട്ടിയതിനെതിരായ ഹിന്ദു ഐക്യവേദി നേതാവിൻ്റെ ഹര്‍ജി ഒറ്റവാക്കിൽ തള്ളി സുപ്രിംകോടതി

single-img
25 March 2019

ശബരിമല മണ്ഡലക്കാലത്ത് കെഎസ്ആര്‍ടിസി നിരക്ക് കൂട്ടിയതിനെതിരായ ഹിന്ദു ഐക്യവേദി നേതാവിൻ്റെ ഹര്‍ജി സുപ്രിംകോടതി തള്ളി. കെഎസ്ആര്‍ടിസി ചാര്‍ജ് വര്‍ധന ചോദ്യം ചെയ്തുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബുവാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഹര്‍ജിയെ അസംബന്ധം എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിശേഷിപ്പിച്ചത്. തുടര്‍ന്ന് ഒറ്റവാക്കില്‍ തന്നെ ഹര്‍ജി തള്ളുന്നതായി അറിയിക്കുകയായിരുന്നു. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യവും കോടതി തള്ളി.

നേരത്തെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു.