നിയമ വിരുദ്ധമായി ഫ്‌ളെക്‌സ് സ്ഥാപിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി

single-img
25 March 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. നിയമ വിരുദ്ധമായി ഫ്‌ളെക്‌സ് സ്ഥാപിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കണം. ഇവരില്‍ നിന്നും പിഴ ഈടാക്കണമെന്നും കേസെടുത്തില്ലെങ്കില്‍ ഉത്തരവാദിത്വം പോലീസിനായിരിക്കുമെന്നും ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പ്ലാസ്റ്റിക് ഉള്‍പ്പെടുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളും മണ്ണില്‍ അലിഞ്ഞു ചേരാത്ത സാമഗ്രികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ നടപടി ഉറപ്പുവരുത്തണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.