ടർക്കിഷ് എയർലൈൻ വേൾഡ് ഗോൾഫ് കപ്പിൽ ദുബായിയെ പ്രതിനിധീകരിച്ച് മലയാളിയായ ദിലീപ് കുമാറും

single-img
25 March 2019

ടർക്കിഷ് എയർലൈൻ വേൾഡ് ഗോൾഫ് കപ്പിൽ ദുബായിയെ പ്രതിനിധീകരിച്ച് മലയാളിയായ ദിലീപ് കുമാർ മത്സരിക്കും. ദുബായിൽ നടന്ന യോഗ്യത മത്സരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയതോടെയാണ് എടപ്പാൾ സ്വദേശി ദിലീപ് കുമാറിന് തുർക്കിയിലെ അന്റാല്യിയിൽ നടക്കുന്ന ഫൈനൽസിലേക്ക് യോഗ്യത നേടാനായത്.

അറുപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് നവംബറിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടിയത്.

ദുബായിൽ ഹെയിൽബ്രോൺ എന്ന നിർമ്മാണ കമ്പനി നടത്തുന്ന ദിലീപിന് ഗോൾഫിൽ നിരവധി അന്താരാഷ്ട്ര വിജയങ്ങൾ നേടാനായിട്ടുണ്ട്. കോർപ്പറേറ്റ് അമേച്വർ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും പ്രാധാനപ്പെട്ട ഗോൾഫ് ടൂർണ്ണമെന്റാണ് ഇത്. ലോകമെമ്പാടുമായി നടത്തുന്ന നൂറ് മത്സരങ്ങളിൽ നിന്നാണ് വിജയികളെ തീരുമാനിക്കുന്നത്.