ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മേ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കടന്നുകയറുന്നു; ​സിപി​ഐ​യു​ടെ മു​ൻ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കോൺഗ്രസിൽ ചേർന്നു • ഇ വാർത്ത | evartha
Breaking News

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മേ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കടന്നുകയറുന്നു; ​സിപി​ഐ​യു​ടെ മു​ൻ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കോൺഗ്രസിൽ ചേർന്നു

സി​പി​ഐ​യു​ടെ മു​ൻ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​വും മു​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം അ​സി.​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന സു​രേ​ഷ് ടി നാ​യ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഡോ.​എ​ൻ ​ജ​യ​രാ​ജി​നെ​തി​രെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.

നേ​ര​ത്തെ, ചി​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന സു​രേ​ഷ്.​ടി.​നാ​യ​ർ 2011-ൽ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ൾ​ക്കു​മേ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ട​ന്നു​ക​യ​റു​ക​യാ​ണെ​ന്ന് സു​രേ​ഷ് ടി നാ​യ​ർ പ​റ​ഞ്ഞു. ആ​ശ​ങ്ക​യി​ലാ​കു​ന്ന ജ​ന​സ​മൂ​ഹ​ത്തി​ന് അ​ത്താ​ണി​യാ​യി യു​ഡി​എ​ഫ് മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ലാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ത്ത​നം​തി​ട്ട​യി​ലെ യു​ഡി​എ​ഫ്സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നി​ൽ എ​ഐ​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി സു​രേ​ഷി​ന് അം​ഗ​ത്വം ന​ൽ​കി.

അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​ൽ അം​ഗ​ത്വ​മെ​ടു​ത്ത സു​രേ​ഷ് ടി.​നാ​യ​ർ​ക്ക് സി​പി​ഐ​യു​മാ​യി കാ​ല​ങ്ങ​ളാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​ഐ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ.​എം.​എ.​ഷാ​ജി പ​റ​ഞ്ഞു.