നാട്ടിലെ വിവാഹ നിശ്ചയ ദിനത്തില്‍ മലയാളി യുവാവ് ബഹ്‌റൈനില്‍ മരണപ്പെട്ടു

single-img
25 March 2019

മലയാളി യുവാവ് ബഹ്‌റൈനില്‍ മരണപ്പെട്ടു. ബഹ്‌റൈന്‍ പ്രവാസിയായ തലശ്ശേരി, പെരിങ്ങാടി അഴീക്കല്‍ പുതിയ പുരയില്‍ നവാഫാണ് (27) ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ബഹ്‌റൈനില്‍ മരണപ്പെട്ടത്. മനാമ അറാദുഫ് അപാര്‍ട്‌മെന്റിന് സമീപത്തെ താമസസ്ഥലത്ത് വച്ച് സുഹൃത്തുക്കളാണ് നവാഫിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നവാഫിന്റെ വിവാഹം നവംബറില്‍ നടത്താനുള്ള നിശ്ചയം നടക്കാനിരിക്കെയാണ് മരണം നടന്നതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.