ബി.ജെ.പി. നേതാവിനു നാക്കുപിഴച്ചു; ‘ബി.ജെ.പി. ഇനി ഒരിക്കലും അധികാരത്തില്‍ വരില്ല’; വേദിയിലിരുന്നവര്‍ അന്തംവിട്ടു

single-img
24 March 2019

രാഷ്ട്രീയ സാഹചര്യം മാറിയെന്നും ബി.ജെ.പി. ഇനി ഒരിക്കലും അധികാരത്തില്‍ വരില്ലെന്നും കര്‍ണാടകയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഉമേഷ് ജാദവ്. കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന ആളാണ് ഉമേഷ് ജാദവ്. ജാവേദിന്റെ പ്രസ്താവന കേട്ട് വേദിയിലിരുന്നവര്‍ അന്തംവിട്ടുനോക്കി.

എന്നാല്‍ ഉടന്‍തന്നെ ജാദവ് തന്റെ തെറ്റ് തിരുത്തിയപ്പോള്‍ വേദിയില്‍ ചിരി പടര്‍ന്നു. ഇനി കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്നും അത് അബദ്ധവശാല്‍ ബി.ജെ.പി. എന്നായി പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. കര്‍ണാടകയിലെ കലബുറഗി മണ്ഡലത്തിലാണ് ഉമേഷ് ജാദവ് മത്സരിക്കുന്നത്.