പത്തനംതിട്ട ഫലം അട്ടിമറിക്കുമെന്ന് കെ സുരേന്ദ്രന്‍

single-img
24 March 2019

പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തിയ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത് ആവേശോജ്വല സ്വീകരണം. പന്ത്രണ്ടരയോടെ കേരളാ എക്‌സ്പ്രസില്‍ തിരുവല്ല സ്റ്റേഷനില്‍ വന്നിറങ്ങിയ കെ സുരേന്ദ്രന്‍ റോഡ് ഷോ നടത്തി പ്രചാരണത്തിനും തുടക്കമിട്ടു.

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് കെ സുരേന്ദ്രന്‍ കാവുഭാഗം വഴി പൊടിയാടി വരെ റോഡ് ഷോ നടത്തിയത്. പത്തനംതിട്ടയില്‍ സാഹചര്യങ്ങള്‍ ബിജെപിയ്ക്ക് അനുകൂലമാണെന്നും പത്തനംതിട്ടയിലിത്തവണ അട്ടിമറി വിജയം ഉറപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തിരുവല്ല മണ്ഡലം ഭാരവാഹികളുമായി പ്രത്യേകം കൂടിക്കാഴ്ച്ച നടത്തിയ സുരേന്ദ്രന്‍ ബിജെപി കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. മറ്റന്നാള്‍ പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന എന്‍ഡിഎ കണ്‍വന്‍ഷനോടെയാണ് ഔദ്യോഗിക പ്രചാരണത്തിന് തുടക്കമാകുക.