സൗദിയില്‍ പുതിയ നിയമനങ്ങള്‍ നടത്തി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

single-img
24 March 2019

സൗദി മന്ത്രിസഭയിലുള്‍പ്പെടെ പുതിയ നിയമനങ്ങള്‍ നടത്തി സല്‍മാന്‍ രാജാവ് കല്‍പന പുറപ്പെടുവിച്ചു. ഇസ്‌ലാമിക കാര്യ സഹമന്ത്രി ഡോ: തൗഫീഖ് അസുദൈരിയെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. എന്‍ജിനീയര്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ ഓഹലിയെ ജനറല്‍ അതോറിറ്റി ഫോര്‍ മിലിറ്ററി ഇന്‍ഡസ്ട്രി ഗവര്‍ണറായി നിയമിച്ചും രാജവിഞ്ജാപനം നടത്തി.

ഡോ: സഅദ് ബിന്‍ സൗദ് ബിന്‍ മാജിദിനെ ഉന്നത റാങ്കോടു കൂടി വിദ്യാഭ്യാസ ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. അബ്ദുറഹ്മാന്‍ ബിന്‍ അഹ്മദ് ബിന്‍ ഹംദാന്‍ അല്‍ ഹര്‍ബിയെ ജനറല്‍ അതോറിറ്റി ഫോര്‍ ഫോറീന്‍ ട്രേഡ് ഗവര്‍ണറായി നിയമിച്ചു.

ഡോ: ഹാതിം ബിന്‍ ഹസന്‍ ബിന്‍ ഹംസ അല്‍ മര്‍സൂകിയെ യൂനിവേഴ്‌സിറ്റി എജുക്കേഷന്‍, റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ ഡെപ്യൂട്ടി മന്ത്രിയായി ഉന്നത റാങ്കോടെ നിയമിച്ചു. എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അല്‍ ജാസറിനെ തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു.