വയനാട്ടിൽ മത്സരം കൊഴുക്കും; രാഹുൽ ഗാന്ധിക്കെതിരേ സ്മൃതി ഇറാനിയെ ഇറക്കാൻ ബിജെപി

single-img
24 March 2019

വയനാട്ടിൽ രാഹുൽഗാന്ധിക്കെതിരേയുള്ള മത്സരം കടുപ്പിക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഇറക്കാൻ ബിജെപി. നീക്കം നടത്തുന്നു. എൻഡിഎ സ്ഥാനാർഥിയെ മാറ്റി ബിജെപി സീറ്റ് ഏറ്റെടുക്കാനാണ് നീക്കം നടക്കുന്നത്.

നിലവിൽ ബിഡിജെഎസിനാണ് വയനാട് നൽകിയിട്ടുള്ളത്. സ്മൃതി ഇറാനിക്ക്‌ അസൗകര്യമെങ്കിൽ ബിജെപിയുടെ സംസ്ഥാന നേതാക്കളാരെങ്കിലും മത്സരിക്കുമെന്നും സൂചനകളുണ്ട്.

കഴിവതും സ്മൃതിയെത്തന്നെ മത്സരിപ്പിക്കുമെന്നാണ് ബിജെപിയിലെ ഉയർന്നനേതാവ് നൽകുന്ന സൂചന. അമേഠിയിൽനിന്ന് പരാജയഭീതിയോടെ മറ്റൊരുമണ്ഡലം തിരഞ്ഞെടുക്കുകയാണ് രാഹുൽ എന്ന സന്ദേശമെത്തിക്കാൻ അവിടത്തെ സ്ഥാനാർഥിയെതന്നെ കൊണ്ടുവരുകയാണ് ബിജെപിയുടെ തന്ത്രം.

സീറ്റ് മാറുന്നതിന് ബിഡിജെഎസ്. നേതൃത്വവുമായി ധാരണയിലെത്തി. ആന്റോ അഗസ്റ്റിനെ സ്ഥാനാർഥിയാക്കാനായിരുന്നു ബി.ഡി.ജെ.എസ്. തീരുമാനിച്ചിരുന്നത്.