രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ കേരളം തൂത്തുവാരുമെന്നു പറയുന്ന കോൺഗ്രസ് നേതാക്കൾ കാണൂ; കഴിഞ്ഞ തവണ രാഹുൽ വിജയിച്ച അമേഠിയുടെ സമീപമുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടി ഇല്ലാതായ കാഴ്ച

single-img
24 March 2019

രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വയനാട് ലോക്സഭാ മണ്ഡലം ദേശീയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.  കോൺഗ്രസ് മണ്ഡലം എന്ന നിലയിലാണ് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത് എന്ന സൂചനയാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്.  മാത്രമല്ല രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതോടെ കേരളത്തിലെ ഏകദേശം എല്ലാ സീറ്റുകളും കോൺഗ്രസ് തൂത്തുവാരുമെന്നും പ്രവർത്തകർ കണക്കുകൂട്ടുന്നു. ദക്ഷിണേന്ത്യയിൽ വീണ്ടും സ്വാധീനം ഉറപ്പിക്കാനുള്ള കോൺഗ്രസിന് സുവർണാവസരമാണ്  രാഹുലിനെ സ്ഥാനാർഥിത്വത്തിലൂടെ വന്നിരിക്കുന്നതെന്നും അവർ മനസ്സിൽ കരുതുന്നുണ്ട്.

എന്നാൽ രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചാൽ മറ്റുള്ള മണ്ഡലങ്ങളിൽ  അതിൻ്റെ സ്വാധീനം കണ്ടുതന്നെ അറിയണം എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാഹുൽഗാന്ധിയുടെ സ്ഥിരം മണ്ഡലമായ അമേഠിയാണ് ഉദാഹരണമായി മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞതവണ രാഹുൽഗാന്ധി മത്സരിച്ച അമേഠി മണ്ഡലത്തിലെ സമീപ മണ്ഡലങ്ങളിൽ കോൺഗ്രസ് കനത്ത പരാജയമാണ് ചോദിച്ചു വാങ്ങിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

അമേഠി ലോക്സഭാ മണ്ഡലത്തിൻ്റെ  അയൽ മണ്ഡലങ്ങളായുള്ളത് ആറെണ്ണമാണ്. ഇതിൽ സോണിയാഗാന്ധി മത്സരിച്ച റായ്ബേലിയും ഉൾപ്പെടുന്നു. പ്രായ ബലി മണ്ഡലത്തിൽ മാത്രമാണ് 2014ലെ ലോക്സഭാ ഇലക്ഷനിൽ കോൺഗ്രസിന് വിജയിക്കാനായത് എന്നുള്ളതാണ്  യാഥാർത്ഥ്യം. മറ്റിടങ്ങളിലെല്ലാം കനത്ത പരാജയമാണ് കോൺഗ്രസിനെ തേടിയെത്തിയത്.

അമേഠിയുടെ  സമീപ മണ്ഡലമായ പ്രതാപ് ഗർഹിൽ കോൺഗ്രസ് സ്ഥാനാർത്ഥി രത്നസിംഗ് കഴിഞ്ഞ തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.  അപ്നാ ദളിലെ കുൻവർ ഹരിവംശ സിംഗാണ് ഇവിടെ വിജയിയായത്. ബി എസ് പിയിലെ ആസിഫ് നിസാമുദീൻ സിദ്ധിഖി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുന്ന ദയനീയ കാഴ്ചയ്ക്കാണ് പ്രതാപ് ഗർഹ് വേദിയായത് .

മറ്റൊരു മണ്ഡലമായ സുൽത്താൻപുരിൽ ഗാന്ധികുടുംബത്തിലെ തന്നെ  പ്രതിനിധിയായിരുന്നുവിജയം കയ്യാളിയത്.- വരുൺ ഗാന്ധി. പക്ഷേ വെറും ഗാന്ധി വിജയിച്ചത് ബിജെപി സ്ഥാനാർത്ഥിയായാണ്. കോൺഗ്രസ് സ്ഥാനാർഥി  അമിതാ സിംഗ് ഈ മണ്ഡലത്തിൽ നാലാം സ്ഥാനത്താണ് എത്തിയത്.

2014ൽ ഫൈസാബാദിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ബിജെപിയിലെ മല്ലൂസിംഗ് ആയിരുന്നു. കോൺഗ്രസിലെ ഡോ. നിർമൽ  ഖത്രി ലല്ലു സിംഗിനോട് തോൽവി ഏറ്റുവാങ്ങി. നാലാം സ്ഥാനത്തായിരുന്നു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ സ്ഥാനം.

അമേഠിയുടെ  മറ്റൊരു അയൽ മണ്ഡലമായ ബാറാബങ്കിൽ വിജയിച്ചത് ബിജെപിയാണ്.  ബിജെപി പ്രതിനിധിയായ പ്രിയങ്ക സിംഗ് റാവത്ത് ജയം സ്വന്തമാക്കിയപ്പോൾ  കോൺഗ്രസ് സ്ഥാനാർത്ഥിയായ പന്നലാൽ പൂനിയ രണ്ടു ലക്ഷത്തിലധികം വോട്ടുകളുടെ തോൽവിയാണ് ഏറ്റുവാങ്ങിയത്.

കൗശമ്പി മണ്ഡലത്തിലേക്ക് വരികയാണെങ്കിൽ ബിജെപിയിലെ വിനോദ് കുമാർ ആണ് അവിടെ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി മഹേന്ദ്രകുമാർ നാലാം സ്ഥാനത്ത് എത്തി.  വെറും മുപ്പതിനായിരം വോട്ടുകളാണ് മഹേന്ദ്ര കുമാറിനെ നേടാനായത്. മാത്രമല്ല സമാജവാദിക്കും ബഹുജൻ സമാജ് വാദിക്കും പിന്നിൽ നാലാം സ്ഥാനത്താണ് മഹേന്ദ്രകുമാർ എത്തപ്പെട്ടത്.

ഈ കൂട്ടത്തിൽ കോൺഗ്രസിന് പറഞ്ഞു നിൽക്കുവാനുള്ള ഏകമണ്ഡലം റായ്ബേലിയാണ്. സ്ഥിരം മണ്ഡലമായ റായ്ബേലിയിൽ നിന്നും അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിജയിച്ചത് മൂന്നുലക്ഷത്തിലധികം വോട്ടുകൾക്കാണ്. രാജ്യത്തിൻറെ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലംമുതൽ കോൺഗ്രസ് അനുകൂല മണ്ഡലമായ റായ്ബേലിയിലെ വിജയം രാഹുൽഗാന്ധിയുടെ  സ്വാധീന ഫലമാണെന്ന് ഒരിക്കലും പറയുവാൻ കഴിയില്ല എന്നുള്ളതാണ് യഥാർത്ഥ്യം.