വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന പ്രചരണം ശരിയല്ല: പിസി ചാക്കോ

single-img
24 March 2019

വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചെന്ന പ്രചരണം ശരിയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പി.സി ചാക്കോ. രാഹുല്‍ സമ്മതമറിയിച്ചെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വസ്തുതാപരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചുവെന്ന് പറയുന്നുണ്ടെങ്കില്‍ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മത്സരിക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വമാണെന്നും പിന്നീട് തമിഴ്‌നാട് നേതൃത്വവും ആവശ്യപ്പെട്ടുവെന്നും പി സി ചാക്കോ പറഞ്ഞു. കേരളം ഇതിന് ശേഷമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ഗാന്ധി ഇക്കാര്യം തീരുമാനിക്കുന്നത് വരെ നേതാക്കള്‍ പ്രതികരണവുമായി രംഗത്തിറങ്ങരുതെന്നും പി.സി ചാക്കോ പറഞ്ഞു.