ഭാരത് മാതാ കീ ജയ് വിളിക്കുന്നതല്ല രാജ്യസ്‌നേഹം: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു

single-img
24 March 2019

ഭയവും അഴിമതിയും വിഭാഗീയതയും ജാതിവേര്‍തിരിവും ഇല്ലാത്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഭാരത് മാതാ കീ ജയ് വിളിക്കുന്നതല്ല രാജ്യസ്‌നേഹം. മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നവര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതില്‍ അര്‍ഥമില്ല. എല്ലാവരും ജയിക്കട്ടേ എന്ന ചിന്തയാണ് യഥാര്‍ഥ രാജ്യസ്‌നേഹമെന്നും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ ഉപരാഷ്ട്രപതി പറഞ്ഞു.