എന്തു മാറ്റമാണ് ലാലേട്ടാ; ആരാധകര്‍ ചോദിക്കുന്നു

single-img
24 March 2019

മോഹന്‍ലാലിന്റെ പല രീതിയിലുള്ള വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡിങ് ആണ്. ഇപ്പോഴിതാ തന്റെ ഫേസ്ബുക്കിലൂടെ ഏറ്റവും പുതിയ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് താരം.

ഈ പ്രായത്തിലും ഇങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ലാലേട്ടനെ കൊണ്ടേ സാധിക്കൂ എന്നാണ് ആരാധകരുടെ പക്ഷം. ഇതിനോടകം തന്നെ താരത്തിന്റെ പരിശീലകനൊപ്പമുള്ള വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഇത്രയും ഫ്‌ളെക്‌സിബിലിറ്റി, അത് ലാലേട്ടനെ കഴിഞ്ഞേ മറ്റാര്‍ക്കും ഉള്ളൂ, താരത്തിന്റെ മെയ്‌വഴക്കം ആരേയും അദ്ഭുതപ്പെടുത്തും എന്നു തുടങ്ങി നിരവധി കമ്മന്റുകളാണ് ചിത്രത്തിനു താഴെ എത്തുന്നത്.