കനയ്യകുമാര്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കും

single-img
24 March 2019

ജെ.എന്‍.യു. സമരനായകനും വിദ്യാര്‍ഥി നേതാവുമായ കനയ്യകുമാര്‍ ബേഗുസാരായ് ലോക്‌സഭ മണ്ഡലത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥിയാകും. ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് കനയ്യകുമാറിനെ ബേഗുസാരായ് മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനമെടുത്തത്.

ആര്‍.ജെ.ഡി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാഗഡ്ബന്ധന്‍ കനയ്യ കുമാറിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിക്കാണ് ബെഗുസരായി സീറ്റ് നല്‍കിയത്. സി.പി.ഐക്കോ സി.പി.എമ്മിനോ സീറ്റ് നല്‍കിയിട്ടില്ലെന്ന് സഖ്യം അറിയിച്ചു.

സീറ്റ് പങ്കുവെച്ച ഫോര്‍മുലയില്‍ നിന്ന് തങ്ങളെ ഒഴിവാക്കിയതിന് മഹാസഖ്യത്തെ ഇടതുപാര്‍ട്ടികള്‍ വിമര്‍ശിച്ചു. സംസ്ഥാനത്തെ യാഥാര്‍ഥ്യങ്ങളുമായി യോജിക്കാത്തതാണ് സഖ്യത്തിന്റെ ഫോര്‍മുലയെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തി. കൂടുതല്‍ സീറ്റുകള്‍ വേണമെന്ന സി.പി.എമ്മിന്റെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി സഖ്യം വിട്ടിരുന്നു.