സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധിയെന്ന് കാനം

single-img
24 March 2019

മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ത്ഥി പി പി സുനീറിനെ മാറ്റില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോണ്‍ഗ്രസ് നയം തെറ്റ്. സുനീറിനോട് തോല്‍ക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട ബാധ്യത സിപിഐയ്ക്ക് ഇല്ലെന്ന് കാനം രാജേന്ദ്രന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് ആവര്‍ത്തിച്ച് കാനം വീണ്ടും രംഗത്തുവന്നത്.