തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ?: രാഹുലിനെ ട്രോളി മന്ത്രി കെ.ടി.ജലീല്‍

single-img
24 March 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പരിഹാസവുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. പോസ്റ്ററൊട്ടിക്കാനും കൂലിപ്പണിക്കും മാത്രമല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഹിന്ദിക്കാരെ ഇറക്കിത്തുടങ്ങിയോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല മറിച്ച് പുലിമടയില്‍ ചെന്നാണെന്നും ജലീല്‍ കുറിച്ചു.

പുലിയെ പിടിക്കാൻ എലി മാളത്തിലെത്തിയ രാഹുൽജി !!! —————————————-പുലിയോട് യുദ്ധം ചെയ്യേണ്ടത് എലി മാളത്തിലെത്തിയല്ല, പുലിമടയിൽ ചെന്നാണ്.

Posted by Dr KT Jaleel on Sunday, March 24, 2019