കരഞ്ഞ് ബഹളമുണ്ടാക്കിയ മകനെ നിശബ്ദനാക്കാന്‍ ചുണ്ടില്‍ പശ പുരട്ടി അമ്മ

single-img
24 March 2019

ബിഹാറിലെ ഛപ്രയിലാണ് മനഃസാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായത്. കരഞ്ഞ് ബഹളമുണ്ടാക്കിയ മകനെ നിശബ്ദനാക്കാന്‍ അമ്മ ചുണ്ടില്‍ പശ പുരട്ടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം പിതാവും അറിയുന്നത്. വായില്‍നിന്ന് നുരയും പതയും പുറത്തുവന്ന കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തു.