നാ​ലു​വ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​​യി പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

single-img
23 March 2019

ബാ​ലി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നു ജ​ന​ക്കൂ​ട്ടം യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ധ​ര​യി​ലാ​ണു സം​ഭ​വം. പ​ത്ത​ർ​വേ​ലി സ്വ​ദേ​ശി​യാ​യ ചാ​ന്ദു​ഹാ​യി ര​ത്തോ​ദി​യ​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഇ​യാ​ൾ ഒ​രു നാ​ലു​വ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​​യി പീ​ഡി​പ്പി​ച്ച​താ​യി വാ​ർ​ത്ത പ്ര​ച​രി​ച്ചു. ര​ത്തോ​ദി​യ​യെ സം​ശ​യി​ച്ച ജ​നം ഇ​യാ​ളെ പി​ന്തു​ട​ർ​ന്നു. ഇ​തോ​ടെ പെ​ണ്‍​കു​ട്ടി​യെ വീ​ടി​നു സ​മീ​പം എ​ത്തി​ച്ച​ശേ​ഷം ര​ത്തോ​ദി​യ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു.

എ​ന്നാ​ൽ ജ​ന​ക്കൂ​ട്ടം ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് വ​ടി​യും ക​ല്ലും ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചു​വീ​ഴ്ത്തുകയായിരുന്നു. പി​ന്നീ​ട് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.