തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച് ശശി തരൂര്‍

single-img
23 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് തരൂര്‍ ചോദിച്ചു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചാല്‍ 20 സീറ്റിലും ഗുണം ചെയ്യും.

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോദിയെ വെല്ലുവിളിക്കുന്നതായും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെ.പി.സി.സി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിക്കുന്നത് പാര്‍ട്ടിക്കാകെ ഗുണം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ആവശ്യം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്.