ബിജെപിയ തള്ളിപ്പറഞ്ഞത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ പാർട്ടിയെ രണ്ടാം സ്ഥാനത്ത് എത്തിച്ച സ്ഥാനാർത്ഥി: ശ്രീശാന്തിൻ്റെ നിലപാട് മാറ്റത്തിൽ ഞെട്ടി ബിജെപി

single-img
23 March 2019

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് ശശി തരൂർ എംപിയെ സന്ദർശിച്ചു പിന്തുണ അറിയിച്ച സംഭവം  ബിജെപിക്ക് കനത്ത ഞെട്ടലാണ് സമ്മാനിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ച സ്ഥാനാർത്ഥിയായ ശ്രീശാന്തിൻ്റെ കോൺഗ്രസ് അനുകൂല  മനംമാറ്റം വിശ്വസിക്കാനാകാതെ അമ്പരന്നിരിക്കുകയാണ് ബിജെപി നേതൃത്വം. തെരഞ്ഞെടുപ്പ് സമയത്തുള്ള ശ്രീശാന്തിനെ ഈ തള്ളി പറച്ചിൽ പാർട്ടിയെ ബാധിക്കുമോ എന്നുള്ള ഭയത്തിലാണ് നേതാക്കൾ.

ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം തരൂരിനെ നേരിൽ കാണാനെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെ തരൂരിന്റെ വസതിയിലെത്തി താരം അദ്ദേ​ഹത്തിന നന്ദി അറിയിച്ചു.  ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ഫോണിലൂടെ തരൂരിന് നന്ദി പറഞ്ഞു.

ബിജെപിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് തരൂരിനോട് വ്യക്തമാക്കിയിരുന്നു. ഇനി പൂർണമായും കളിയിൽ ശ്രദ്ധിക്കാനാണ് താത്പര്യമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന തരൂരിന് വിജയാശംസ നേരാനും ശ്രീശാന്ത് മറന്നില്ല.

തിരുവനന്തപുരം മണ്ഡലത്തില്‍ വി.എസ് ശിവകുമാറിന് ശ്രീശാന്തിനേക്കാള്‍ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാർ വിജയിച്ചത്.  ഇടതുപക്ഷ സ്ഥാനാർഥിയാക്കാൻ മുന്നിലെത്താനും മണ്ഡലത്തിലെ യുവാക്കളുടെ ഇടയിൽ സ്വാധീനം ചെലുത്തുവാനും ശ്രീശാന്തിന് അന്ന് കഴിഞ്ഞിരുന്നു.