അടൂർ പ്രകാശിനെപ്പോലുള്ള സ്ത്രീപീഡനക്കേസിലെ പ്രതിക്കൊപ്പം മത്സരിക്കുന്നതിൽ ലജ്ജ തോന്നുന്നു: ശോഭാ സുരേന്ദ്രൻ

single-img
23 March 2019

ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അടൂർ പ്രകാശിനെതിരെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രംഗത്ത്.  അടൂർ പ്രകാശിനെ പോലുള്ള സ്ത്രീപീഡനക്കേസിലെ പ്രതിക്കൊപ്പം മത്സരിക്കുന്നതിൽ ലജ്ജ തോന്നുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം നടക്കുന്നതിനിടയിലാണ് ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം.

ആറ്റിങ്ങൽ മണ്ഡലത്തിലെ നിലവിലെ എംപിയായ സമ്പത്തിനെതിരെയും ശോഭ സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞകാലങ്ങളിൽ വികസനപ്രവർത്തനങ്ങൾ നടക്കാതെ തികച്ചും പിന്നോക്കാവസ്ഥയിലാണ് ആറ്റിങ്ങൽ മണ്ഡലമെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന പദ്ധതികൾ പലതും ആറ്റിങ്ങൽ മണ്ഡലത്തിൽ എത്തിയിട്ടില്ലെന്നും അവർ ആരോപിച്ചു.

ആറ്റിങ്ങലിലെ മത്സരം  ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും  അവർ പറഞ്ഞു. മണ്ഡലകാലം ഓർത്തുകൊണ്ട് തന്നെയാണ് വോട്ടുചെയ്യാൻ പോകാനുള്ളതെന്നും ശോഭാ സുരേന്ദ്രൻ ഓർമിപ്പിച്ചു.