ഇനി `തൃണമൂൽ´ മാത്രമേയുള്ളു, കോൺഗ്രസ് ഇല്ല: പാർട്ടി ലോഗോയിൽ നിന്നും കോൺഗ്രസ് ഒഴിവാക്കി മമതാ ബാനർജി

single-img
23 March 2019

കോ​ണ്‍​ഗ്ര​സി​നെ വെട്ടി മമതയും ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സും. പാ​ർ​ട്ടി​യു​ടെ ലോ​ഗോ​യി​ൽ പേ​രി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് ഉ​പേ​ക്ഷി​ക്കാ​നാ​ണ് തൃ​ണ​മൂ​ലി​ന്‍റെ തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​പിരിഞ്ഞ് 21 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പാ​ർ​ട്ടി​യു​ടെ ന​ട​പ​ടി.

പ​രി​ഷ്ക​രി​ച്ച പു​തി​യ ലോ​ഗോ തൃ​ണ​മൂ​ൽ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. നീ​ല പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ച്ച​നി​റ​ത്തി​ൽ തൃ​ണ​മൂ​ൽ എ​ന്നു മാ​ത്ര​മാ​ണ് ഇ​തി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ത് പു​റ​ത്തു​വി​ടു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

പാ​ർ​ട്ടി ബാ​ന​റി​ലും പോ​സ്റ്റ​റു​ക​ളി​ലും ഇ​നി ഈ ​ലോ​ഗോ​യാ​വും ഉ​പ​യോ​ഗി​ക്കു​ക. എ​ന്നി​രു​ന്നാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന പേ​രി​ൽ മാ​റ്റം വ​രു​ത്തി​ല്ലെ​ന്നു ഒ​തു മു​തി​ർ​ന്ന പാ​ർ​ട്ടി നേ​താ​വ് പ്ര​തി​ക​രി​ച്ചു.

1998-ലാ​ണ് മ​മ​ത ബാ​ന​ർ​ജി കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​വെ​ട്ടി തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് രൂ​പീ​ക​രി​ക്കു​ന്ന​ത്.മ​മ​ത​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി, രാ​ജ്യ​സ​ഭാ എം​പി ഡെ​റി​ക് ഒ​ബ്രി​യാ​ൻ എ​ന്നി​വ​ർ ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ൽ പു​തി​യ ലോ​ഗോ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി.