വിരമിക്കല്‍ പ്രഖ്യാപനവുമായി മലിംഗ

single-img
23 March 2019

അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി ലസിത് മലിംഗ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിനു തോറ്റതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിനത്തിലും ട്വന്റി 20യിലും ശ്രീലങ്കയെ നയിച്ച മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

”എനിക്ക് ട്വന്റി 20 ലോകകപ്പില്‍ കളിക്കണം, എന്നിട്ട് കരിയര്‍ അവസാനിപ്പിക്കണം” മലിംഗ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ 2020 ഒക്ടോബറിലും നവംബറിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. അതേസമയം ഈ വര്‍ഷത്തെ ഏകദിന ലോകകപ്പോടെ തന്റെ ഏകദിന കരിയറിന് അവസാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നേരത്തെ തന്നെ മലിംഗ വിരമിച്ചിരുന്നു.