ഈ ലോക്സഭാതെരഞ്ഞെടുപ്പിൽ ആദ്യത്തെ അട്ടിമറി വിജയം ശോഭാ സുരേന്ദ്രൻ്റേതായിരിക്കും: കുമ്മനം

single-img
23 March 2019

ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ അട്ടിമറി വിജയം നേടുമെന്ന് തിരുവനന്തപുരത്തെ ലോക്സഭ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ . ആറ്റിങ്ങൽ പാർലമെന്റ് സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം കഴിഞ്ഞാൽ കോൺഗ്രസും ഇടതു പക്ഷവും ലീഗുമെല്ലാം ഒറ്റക്കെട്ടാണ്. ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ അട്ടിമറി വിജയം നേടുമെന്നും കുമ്മനം പറഞ്ഞു.

യോഗത്തിൽ ടി.പി.സെൻകുമാർ അധ്യക്ഷനായി.ഒ.രാജഗോപാൽ, നിർമൽകുമാർ സുരാന, ഇ.സോമശേഖരൻനായർ, എ.ലക്ഷ്മിക്കുട്ടി,വിഷ്ണുപുരം ചന്ദ്രശേഖർ തുടങ്ങിയവർ സംസാരിച്ചു.