തുഷാര്‍ മല്‍സരിക്കുന്നതിനോട് താന്‍ എതിരല്ല; നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശൻ • ഇ വാർത്ത | evartha
Kerala

തുഷാര്‍ മല്‍സരിക്കുന്നതിനോട് താന്‍ എതിരല്ല; നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശൻ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്ന വിഷയത്തില്‍ നിലപാട് മാറ്റി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. തുഷാര്‍ മല്‍സരിക്കുന്നതിനോട് താന്‍ എതിരല്ലെന്നും തുഷാറിനുള്ളത് ശക്തമായ സംഘടനാ സംസ്‌കാരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ് എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കേണ്ടി വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്എന്‍ഡിപിക്ക് ശരിദൂരമായിരിക്കും-  വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നേരത്തെ ബിഡിജെഎസ് അധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്നതിനെ വെള്ളാപ്പള്ളി നടേശന്‍ ശക്തമായി എതിര്‍ത്തിരുന്നു.