പി ജയരാജനെതിരെ പോസ്റ്റിട്ട ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു • ഇ വാർത്ത | evartha
Kerala, Lok Sabha Election 2019

പി ജയരാജനെതിരെ പോസ്റ്റിട്ട ശ്രീലക്ഷ്മി അറക്കലിന്റെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു

വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ പി ജയരാജനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ശ്രീലക്ഷ്മി അറക്കലിന് നേരെ സൈബര്‍ ആക്രമണം. വടകര മണ്ഡലത്തില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അക്രമ രാഷ്ട്രീയ തലവനായ പി.ജയരാജന്‍ പരാജയപ്പെടണമെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്.

ആദ്യം തെറിയഭിഷേകത്തിലൂടെ ആക്രമണം ആരംഭിച്ചെങ്കിലും പിന്നീട് കൂട്ടമായി ചേര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുകയായിരുന്നു. സൈബര്‍ ആക്രമണം നടത്തിയവര്‍ തന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ശ്രീലക്ഷ്മി പറയുന്നു.

പോസ്റ്റ് ഡിലീറ്റ് ആക്കാന്‍ അമ്മ കരഞ്ഞ് പറയുകയായിരുന്നു. എന്നാല്‍ എന്തൊക്കെ വന്നാലും താന്‍ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശ്രീലക്ഷ്മി. ഇതേ തുടര്‍ന്നാണ് കൂട്ടമായ റിപ്പോര്‍ട്ടിംഗിലൂടെ ശ്രീലക്ഷ്മിയുടെ അക്കൗണ്ട് പൂട്ടിയിരിക്കുന്നത്.