കേരളത്തിലെ എല്ലാ സീറ്റിലും ബിജെപി ജയിക്കുമെന്ന് ടി പി സെൻകുമാർ

single-img
22 March 2019

കേരളത്തിലെ എല്ലാ ലോക്സഭാ സീറ്റിലും ബിജെപി അൻപത് ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്ന് മുൻ ഡിജിപി ടി പി സെൻകുമാർ. കോൺഗ്രസ്-മാർക്സിസ്റ്റ് സഖ്യമായ ‘കോമ’ ഒന്നും ഇനി വിലപ്പോവില്ലെന്നും സെൻകുമാർ പറഞ്ഞു. ബിജെപിയുടെ ആറ്റിങ്ങൽ മണ്ഡലം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുൻ ഡിജിപി

കുമ്മനത്തിന് ജയിക്കാൻ ബിജെപിക്ക് ഒരു അഡ്ജറ്റ്മെന്‍റിന്‍റേയും ആവശ്യമില്ല. ജനങ്ങൾക്ക് വിവരം വച്ചുവെന്നും ഇനി ബിജെപിയെ ഭിന്നിപ്പിച്ചു തോൽപിക്കാൻ ആകില്ലെന്നും സെൻകുമാർ പറഞ്ഞു.കേന്ദ്രസർക്കാരിന്‍റെ പല പദ്ധതികളും സംസ്ഥാന സർക്കാർ കോപ്പി അടിക്കുകയാണ്. ഓരോ ബൂത്തിലും മോദിയുടെ നേട്ടങ്ങൾ പറയണം എന്നും അദ്ദേഹം ബിജെപി പ്രവർത്തകരോട് പറഞ്ഞു.