അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതി മരിച്ചു

single-img
22 March 2019

അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതി മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് സൂചന. ദക്ഷിണ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലിലാണ് സംഭവം. ലൈംഗിക ബന്ധത്തിന്റെ ദൈര്‍ഘ്യം കൂട്ടുന്നതിനായി ഉത്തേജക മരുന്ന് കഴിച്ചതും മരണകാരണമായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

32 വയസുള്ള യുവതി ലൈംഗിക ബന്ധത്തിനിടെ തലകറങ്ങുന്നതായി പങ്കാളിയെ അറിയിച്ചു. ഉടന്‍ എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ടെങ്കിലും എത്തിച്ചേരാന്‍ താമസിക്കുമെന്നുള്ള മറുപടിയാണ് ലഭിച്ചത്. ഉടനെ പങ്കാളി പുതപ്പ് ചുറ്റിയ ശേഷം യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.