തെരഞ്ഞെടുപ്പു കമ്മിഷൻ്റെ നിയന്ത്രണങ്ങൾക്കു പുല്ലുവില; തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആളിക്കത്തിക്കാൻ ആര്‍എസ്‌എസ്‌. യോഗത്തിൽ തീരുമാനം • ഇ വാർത്ത | evartha
Kerala

തെരഞ്ഞെടുപ്പു കമ്മിഷൻ്റെ നിയന്ത്രണങ്ങൾക്കു പുല്ലുവില; തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ആളിക്കത്തിക്കാൻ ആര്‍എസ്‌എസ്‌. യോഗത്തിൽ തീരുമാനം

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആളിക്കത്തിക്കാൻ നീക്കവുമായി ആർഎസ്എസ്. കൊച്ചി ബിഎംഎസ്‌ ഭവനില്‍ ചേര്‍ന്ന ആര്‍.എസ്‌.എസ്‌. യോഗത്തിലാണു തീരുമാനം.തെരഞ്ഞെടുപ്പു കമ്മിഷന്റെ നിയന്ത്രണങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്നാണ്‌ അവരുടെ നിലപാട്‌.

തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്‌ സീറ്റുകളില്‍ വീറുറ്റ പോരാട്ടമുണ്ടാകുമെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യക്‌തമാക്കി. പത്തനംതിട്ട സീറ്റിനായി ചരടുവലിച്ച സംസ്‌ഥാന ബിജെപി. അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, കുമ്മനം രാജശേഖരന്‍, ആര്‍എസ്‌എസ്‌ നേതാവ്‌ ഹരികൃഷ്‌ണന്‍ എന്നിവരടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.