സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ പ്രകാശ് രാജിനെതിരെ കേസ് • ഇ വാർത്ത | evartha
National

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ പ്രകാശ് രാജിനെതിരെ കേസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെന്നിന്ത്യന്‍ താരവും ലോക്‌സഭ സ്ഥാനാര്‍ഥിയുമായ പ്രകാശ് രാജിനെതിരെ കേസ്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം മാര്‍ച്ച് 12 ന് പൊതുപരിപാടിയില്‍ അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നാണ് താരത്തിനെതിരായ പരാതി.

പ്രകാശ് രാജിനെതിരെയും പരിപാടി സംഘാടകരായ പ്രവീണ്‍, അഭിലാഷ് എന്നിവര്‍ക്കെതിരെയുമാണ് കബ്ബണ്‍ പാര്‍ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം, കര്‍ണാടക പൊലീസ് ആക്റ്റ് എന്നിവ പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.