കുമ്മനം ഇന്ന് പാളയം ജുമാ മസ്ജിദ് സന്ദർശിക്കും • ഇ വാർത്ത | evartha
Kerala

കുമ്മനം ഇന്ന് പാളയം ജുമാ മസ്ജിദ് സന്ദർശിക്കും

തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഇന്ന് പാളയം ജുമാ മസ്ജിദ് സന്ദർശിക്കും. വിവിധ മതമേലധ്യക്ഷൻമാരെ കാണുന്നതിൻ്റെ ഭാഗമായാണ് കുമ്മനം ഇന്ന് പാളയം ജുമാ മസ്ജിദിൽ സന്ദർശനം നടത്തുന്നത്. ഉച്ചയ്ക്ക് 12.30നാണ് സന്ദർശനം.

പ്രചരണത്തിൻ്റെ ഭാഗമായി കുമ്മനം ഇന്നു രാവിലെ വെങ്ങാനൂർ അയ്യങ്കാളി സ്മാരകം സന്ദർശിച്ചിരുന്നു. പൂന്തുറ സ്വാമി ആശ്രമം, കണ്ണമ്മൂല ചട്ടമ്പി സ്വാമി ആശ്രമം, ആനയറ ഈശാലയം എന്നിവയും കുമ്മനം ഇന്നു സന്ദർശിക്കും.