‘വിവാഹേതര ബന്ധത്തിന്റെ ദൈര്‍ഘ്യം എത്ര വരെ?; കല ഷിബു പറയുന്നു

single-img
22 March 2019

വിവാഹേതര ബന്ധത്തിന്റെ ദൈര്‍ഘ്യം എത്ര വരെയെന്ന് പറയുകയാണ് മനഃശാസ്ത്ര വിദഗ്ധ കല ഷിബു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കല ഷിബു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാത്രിയില്‍ കക്കാന്‍ ഇറങ്ങുന്ന രണ്ടു കള്ളന്മാര്‍ തമ്മില്‍ എന്ത് കമ്മിറ്റ്‌മെന്റ് എന്ന അക്കിടി തിരിച്ചറിയും വരെ മാത്രമാണ് വിവാഹേതര ബന്ധത്തിന്റെ ദൈര്‍ഘ്യമെന്നാണ് കല ഷിബു പറയുന്നത്.

കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

‘ദാമ്പത്യ ജീവിതത്തിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നൊരു ഒളിച്ചോട്ടം എന്നല്ലാതെ, വിവാഹേതര ബന്ധത്തിന് ഒരു പ്രാധാന്യവും ഭൂരിപക്ഷം വ്യക്തിയുടെയും ജീവിതത്തില്‍ ഇല്ല..

സ്‌നേഹം കൊതിച്ചു, കരുതല്‍ കൊതിച്ചു എന്നൊക്കെ ഉള്ള മുടന്തന്‍ ന്യായങ്ങള്‍, വെറും വെറുതെ..

പച്ചയായ ജീവിതം നല്‍കുന്ന ചോദ്യങ്ങളെ, എഴുതപ്പെടാത്ത നിയമങ്ങളെ ഭയന്നും മടുത്തും ഒരു fantacy ലോകത്തില്‍ എത്തുന്നു എന്നതിന് അപ്പുറം, വിവാഹേതര ബന്ധത്തിന് വലിയ സ്ഥാനം എത്ര പേര്‍ ഹൃദയത്തില്‍ വെയ്ക്കുന്നു..?

സ്വയം മനഃസാക്ഷിയോട് ചോദിച്ചാല്‍ ഉത്തരം ഒന്നേ കാണു.. ഒരു രസത്തിന് വേണ്ടി.. !!!

ജീവിത ഭാരം ചുമന്നു പ്രായം ആകുന്നു എന്ന് ഭയം വരുമ്പോ ഇക്കിളി തേടി ഒരു യാത്ര..
അത്രേ ഉള്ളൂ…

ലൈംഗികതയുടെ തോല്‍വി ഒരു കാരണം..
പങ്കാളിയുടെ മേല്‍ ആരോപണം ഉന്നയിക്കുന്ന ഓരോ വ്യക്തിയും സ്വയം തോറ്റവര്‍ ആണ്..
പൊള്ളുന്ന വിഷയത്തിന്റെ മര്‍മ്മഭാഗത്തില്‍ ചൂണ്ടു വിരല്‍ സ്വയം നീളുന്ന സാഹചര്യം മറികടക്കാന്‍ ഉള്ള ഒരു പരീക്ഷണം…
പുരുഷത്വം തിരിച്ചു പിടിക്കാന്‍, അല്ലേല്‍ സ്ത്രീത്വം നിലനിര്‍ത്താന്‍…
Sexual dysfunctions ആണ് ഇനിയൊരു വില്ലന്‍..
Ijaculation problem, erection problem, പുരുഷനും, Orgasam എന്ന നിലവിളി സ്ത്രീയുടെ ഉള്ളിലും പെരുകുമ്പോള്‍…ലൈംഗികതയില്‍ കിട്ടാതെ പോകുന്ന foreplay technique നു ഉള്ള സ്ഥാനം ആണ് പലപ്പോഴും അവിഹിതത്തിനു ജീവിതത്തില്‍ കിട്ടുന്നത്…

ജീവിതത്തില്‍ എന്നെങ്കിലും ഇത് തിരിച്ചറിയുക തന്നെ ഉണ്ടാകും..യാഥാര്‍ഥ്യത്തിലേക്ക് നോക്കേണ്ടി വരും…

വിവാഹേതര ബന്ധങ്ങള്‍ക്കു പരമാവധി ആയുസ്സ് 7 വര്‍ഷം… ( family കൗണ്‍സിലര്‍ എന്ന നിലയില്‍ കുറെ ജീവിതം കണ്ടു കഴിഞ്ഞുള്ള കണ്ടെത്തല്‍ മാത്രമാണ്.. ഒരു പഠനവും വെച്ചിട്ടല്ല )
ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന മധുവിധു കാലം, ഇവടെയും ഉണ്ട്.. എന്നാല്‍ കാലം കഴിയവേ
മടുപ്പ് പാരമ്യത്തില്‍ എത്തും…
അതിനുമപ്പുറം മറ്റൊരു കാര്യം എന്തെന്നാല്‍,
സംശയ രോഗം ഈ വ്യക്തികള്‍ക്ക് രൂക്ഷമാണ്..
സ്വാര്‍ത്ഥത പാരമ്യത്തിലും..
അടികൂടല്‍ മൂര്‍ച്ഛിക്കും..
രാത്രിയില്‍ കക്കാന്‍ ഇറങ്ങുന്ന രണ്ടു കള്ളന്മാര്‍ തമ്മില്‍ എന്ത് commitments എന്ന അക്കിടി തിരിച്ചറിയും വരെ,ആ പുഴ ഒഴുകും..’