വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍; പൊലീസിന് തെളിവ് നൽകിയത് ഭർത്താവ് • ഇ വാർത്ത | evartha
National

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍; പൊലീസിന് തെളിവ് നൽകിയത് ഭർത്താവ്

വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപിക അറസ്റ്റില്ലായി. തമിഴ്‌നാട്ടിലെ അരണിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ മുപ്പതുകാരിയായ അധ്യാപിക നിത്യയാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമൊത്തുള്ള അശ്ലീല ഫോട്ടോകള്‍ അധ്യാപിക മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

ഭര്‍ത്താവ് ഉമേഷ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപിക പകർത്തിയ അശ്ലീല ദൃശ്യങ്ങളാണ് ഭര്‍ത്താവ് പൊലീസിന് കൈമാറിയത്.

ഇംഗ്ലീഷ് ടീച്ചറായ അധ്യാപിക ട്യൂഷന്‍ എടുക്കാനായി വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇതിനിടെ അധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗിക ഇടപെടല്‍ അധ്യാപിക മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് ഭര്‍ത്താവ് കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇതിനെ ചൊല്ലി ഇരുവരും വഴക്കിടുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഭര്‍ത്താവ് താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ നിത്യ തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു.

അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമൊത്തുള്ള ലൈംഗികബന്ധം തുടര്‍ന്നതിനു പിന്നാലെ

ഭര്‍ത്താവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതിൽ കഴമ്പുണ്ടെന്നു കണ്ടെത്തുകയും അധ്യാപികയെ അറസ്റ്റു ചെയ്യുകയുമായിരുന്നു.