പത്തനാപുരത്ത് ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും സഹോദരനും പീഡിപ്പിച്ചു • ഇ വാർത്ത | evartha
Kerala

പത്തനാപുരത്ത് ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും സഹോദരനും പീഡിപ്പിച്ചു

പത്തനാപുരം കടയ്ക്കാമണ്ണില്‍ ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും ചേര്‍ന്നു പീഡിപ്പിച്ചു. കാമുകന്‍ അരുണ്‍ കുമാറിനെ (21) പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു. ഒരു വര്‍ഷമായി പല തവണയായി പീഡിപ്പിച്ചിട്ടുണ്ടെന്നാണു കുട്ടിയുടെ മൊഴി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അധ്യാപികയോടാണു വിവരങ്ങള്‍ തുറന്നു പറഞ്ഞത്. അരുണിന്റെ സഹോദരന്‍ ഒളിവിലാണ്.