ജ​മ്മു കശ്മീ​രിൽ വീണ്ടും ഭീകരാക്രമണം; സെെനികന് വീരമൃത്യു • ഇ വാർത്ത | evartha
National

ജ​മ്മു കശ്മീ​രിൽ വീണ്ടും ഭീകരാക്രമണം; സെെനികന് വീരമൃത്യു

ജ​മ്മു കശ്മീ​രി​ലെ സോ​പോ​റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. വ്യാ​ഴാ​ഴ്ച രാ​വി​ലെ സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മൂ​ന്ന് ഭീ​ക​ര​ർ പ്ര​ദേ​ശ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സൈ​ന്യ​ത്തി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ര​ണ്ട് ത​വ​ണ​യാ​ണ് സൈ​ന്യ​ത്തി​നു​നേ​രെ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സു​ര​ക്ഷാ സൈ​ന്യ​വും ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​നും സൈ​നി​ക​നും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്.