വിമാനം വൈകി; യാത്രക്കാരന് 60,617 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സൗദി കോടതിവിധി

single-img
21 March 2019

സൗദിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം 21 മണിക്കൂര്‍ വൈകിയതിനെതിരെ പരാതി നല്‍കിയ യാത്രക്കാരന് നഷ്ടപരിഹാരമായി 60617 റിയാല്‍ നല്‍കാന്‍ റിയാദ് അഡ്മിനിസ്റ്ററേഷന്‍ കോടതി വിധി. സ്വദേശിയായ അബ്ദുല്ലാ അല്‍റഷീദിയാണ് തനിക്കും കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

വിമാനം വൈകിയത് മൂലം തനിക്കും കുടുംബത്തിനും സാമ്പത്തിക നഷ്ടവും മാനസിക, ശാരീരിക പ്രയാസവും നേരിട്ടതായി അദ്ദേഹം പരാതിയില്‍ വ്യക്തമാക്കി. പരാതി പരിശോധിച്ച മൂന്നംഗ കോടതി ബഞ്ച് നഷ്ടപരിഹാരമായി 60617 റിയാല്‍ നല്‍കാന്‍ വിധിക്കുകയായിരുന്നു.

കോടതി വിധിയുടെ പകര്‍പ്പ് പരാതിക്കാരന് കൈമാറി. എത്രയും വേഗം വിധി നടപ്പിലാക്കാന്‍ സൗദി എയര്‍ലൈന്‍സ് അധികൃതരോട് കോടതി ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നതാണ് കോടതി വിധിയെന്ന് മുഹമ്മദ് അബ്ദുല്ലാ അല്‍റഷീദി പ്രതികരിച്ചു.