സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം: സർക്കാർ ഉദ്യോഗസ്ഥർക്ക് വിലക്കുമായി തെര. കമ്മീഷൻ

single-img
21 March 2019

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ഥാനാർത്ഥികൾക്ക് അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്തുന്നതിനു തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ ബന്ധമുള്ള പോസ്റ്റുകൾ ഇടാനോ ഷെയർ ചെയ്യാനോ പാടില്ല. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ടു കണ്ടെത്തിയില്ലെങ്കിൽ മറ്റുള്ളവർ പരാതിപ്പെട്ടാലും പാരയാകും.

ജീവനക്കാർ സാമൂഹിക മാധ്യമത്തിൽ രാഷ്ട്രീയ പോസ്റ്റുകൾ ഇടുന്നതും ഷെയർ ചെയ്യുന്നതും തടഞ്ഞുകൊണ്ടു ജില്ലാ കലക്ടർമാരും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥരും ജീവനക്കാരും രാഷ്ട്രീയപ്രചാരണം പങ്കെടുക്കാൻ പാടില്ല. തിരഞ്ഞെടുപ്പ് ഏജന്റ്, പോളിങ്–കൗണ്ടിങ് ഏജന്റ് സ്ഥാനങ്ങൾ വഹിച്ചാലും ജോലി തെറിക്കും. രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളിലും പ്രചാരണപരിപാടികളിലും പങ്കെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും കലക്ടർമാർ ആവശ്യപ്പെട്ടു.