ആർഎസ്എസിൻ്റെ പിന്തുണയോടെ മത്സരിച്ചത് പിണറായി: കോടിയേരിക്കു മുല്ലപ്പള്ളിയുടെ മറുപടി • ഇ വാർത്ത | evartha
Latest News

ആർഎസ്എസിൻ്റെ പിന്തുണയോടെ മത്സരിച്ചത് പിണറായി: കോടിയേരിക്കു മുല്ലപ്പള്ളിയുടെ മറുപടി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ർ​ശത്തിനു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ്റെ മറുപടി. അ​ഞ്ചി​ടി​ത്ത് കോ-​ലി-​ബി സ​ഖ്യം എ​ന്നു പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നു അദ്ദേഹം പറഞ്ഞു.

പി​ണ​റാ​യി വി​ജ​യ​നാ​ണ് ആ​ർ​എ​സ്എ​സി​ന്‍റെ പ​ര​സ്യ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​തെ​ന്നും മു​ല്ല​പ്പ​ള്ളി തി​രി​ച്ച​ടി​ച്ചു. ക​ണ്ണൂ​ർ, വ​ട​ക​ര, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കൊ​ല്ലം സീ​റ്റു​ക​ളി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് ധാ​ര​ണ​യെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കാ​നാ​ണു ശ്ര​മ​മെ​ന്നു​മാ​ണ് കോ​ടി​യേ​രി ആ​രോ​പി​ച്ച​ത്.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ​നി​ന്നു നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കാ​നാ​ണു ധാ​ര​ണ. കെ. ​മു​ര​ളീ​ധ​ര​നെ വ​ട​ക​ര​യി​ലേ​ക്കു മാ​റ്റി​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.