ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രം ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നു

single-img
21 March 2019

ദിലീപിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് ആയ ദിലീപ് ഓണ്‍ലൈനിലാണ് ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ മഞ്ഞ ഷര്‍ട്ടണിഞ്ഞ ദിലീപ് കാവ്യയെ നോക്കിയിരിക്കുന്നതാണ് ചിത്രം. പുതിയ സിനിമയുടെ ലുക്കിലാണ് ദിലീപ്.

വിവാഹത്തോടെ സിനിമയില്‍നിന്നു വിട്ടുനില്‍ക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ട് തന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

Family time 😊

Posted by Dileep Online on Wednesday, March 20, 2019

Family time 😊

Posted by Dileep Online on Wednesday, March 20, 2019