ഇനി ഗൂഗിൾ പേ വഴി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം; അധിക ചാർജുകളില്ല

single-img
21 March 2019

ഇനി ഗൂഗിൾ പേ ഉപയോഗിച്ച് ഐ.ആർ.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാം. ഗൂഗിൾ പേയുടെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലാണ് ഐ.ആർ.സി.ടി.സി ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയത്. ഇതുവഴി ട്രെയിൻ ടിക്കറ്റുകൾ എടുക്കാനും ടിക്കറ്റ് കാൻസൽ ചെയ്യാനുമുള്ള സൗകര്യം ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാർജുകളൊന്നും ഉണ്ടാവില്ല.

മുൻപ് അഭിബസ്, റെഡ് ബസ്, ഊബർ, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങൾ ഗൂഗിൾപേ വഴി ലഭ്യമാക്കിയിരുന്നു. ഇതിലൂടെ ഉപയോക്താക്കളിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത് എന്നും പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ ട്രെയിൽ യാത്രയും എളുപ്പമായെന്നും ഗൂഗിൾ പേ പ്രാഡക്റ്റ് മാനേജ്‌മെന്റ് ഡയറക്ടർ അംബരീഷ് കെംഗെ പറഞ്ഞു,

സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള യാത്രാ സമയം, എന്നിവയും ഗൂഗിൾ പേ ആപ്പ് വഴി അറിയാം. ഐ.ആർ.സി.ടി.സി ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്താണ് ടിക്കറ്റുകൾ വാങ്ങുന്നത്. ഗൂഗിൾ പേ ഉപയോഗിക്കുന്ന ആർക്കും ഈ സൗകര്യം ലഭ്യമാണ്.