തലങ്ങും വിലങ്ങും സിക്‌സുകള്‍ പായിച്ച് ധോണി; ഒരു കൂറ്റന്‍ സിക്‌സ് വീണത് ചെപ്പോക്ക് സ്റ്റേഡിയത്തിലെ റൂഫിന് മുകളില്‍: വീഡിയോ

single-img
21 March 2019

അടിയും പിടിയും ആഘോഷങ്ങളുമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പന്ത്രണ്ടാം സീസണിലെത്തിയിരിക്കുന്നു. പന്ത്രണ്ടാം സീസണിലെ ആദ്യമത്സരം 23ന് രാത്രി എട്ടുമുതല്‍ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള ഉദ്ഘാടനമത്സരം ഫലത്തില്‍, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും മുന്‍ നായകന്‍ ധോണിയുടെയും നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാകും.

അതിനിടെ, ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നായകന്‍ ധോണിയുടെ നേതൃത്വത്തില്‍ കടുത്ത പരിശീലനത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഗാലറിയുടെ വിവിധ ദിക്കുകളിലേക്ക് കൂറ്റന്‍ സിക്‌സുകള്‍ പായിച്ചാണ് ധോണിയുടെ പരിശീലനം. ഇതില്‍ ധോണിയുടെ ഒരു കൂറ്റന്‍ സിക്‌സ് വീണത് ചെപ്പോക്ക് സ്റ്റേഡിയത്തിലെ റൂഫിന് മുകളിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ പരിശീലനം കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് സ്റ്റേഡിയത്തില്‍ എത്തുന്നത്.

https://twitter.com/KaranArjunSm/status/1108198571793211393