വിദേശത്ത് മരിച്ച കോന്നി സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതശരീരം

single-img
21 March 2019

വിദേശത്ത് മരിച്ച യുവാവിന്റെ മൃതശരീരത്തിന് പകരം നാട്ടിലെത്തിച്ചത് സ്ത്രീയുടെ മൃതദേഹം. കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ റഫീഖിന്റെ മൃതദേഹത്തിനുപകരമാണ് സ്ത്രീയുടെ ശവശരീരം നാട്ടലിലെത്തിച്ചത്.

ഫെബ്രുവരി 27നാണ് റഫീഖ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് റഫീക്കിന്റേത് എന്ന പേരില്‍ മൃതദേഹം കോന്നിയിലെ വീട്ടില്‍ എത്തിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം എടുത്തപ്പോഴാണ് മാറിപ്പോയ കാര്യം അറിയുന്നത്.

ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയുടെ മൃതദേഹമാണ് പെട്ടിയിലുണ്ടായിരുന്നത്. മൃതദേഹം എംബാം ചെയ്യുന്നതിനിടയില്‍ മാറിപ്പോയതാകാമെന്നാണ് പൊലീസ് പറയുന്നത്.

ഡ്രൈവറായി ജോലി നോക്കുകയായിരുന്നു റഫീഖ്. റഫീഖിന്റെ മൃതദേഹം എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് പൊലീസ് പറയുന്നത്.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.