കണ്ണൂരും വടകരയുമൊക്കെ കോൺഗ്രസും സിപിഎമ്മും പരസപരം പോരടിക്കുമ്പോൾ കേരളത്തിനകത്തു സ്ഥിതിചെയ്യുന്ന മാഹിയിൽ കഥവേറേ; കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിക്കുവാൻ വിയർപ്പൊഴുക്കുന്നത് സിപിഎമ്മും സിപിഐയും

single-img
21 March 2019

ഇതാണ് രാഷ്ട്രീയം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടത്തുമ്പോൾ കേരളത്തിനുള്ളിൽ  സ്ഥിതിചെയ്യുന്ന പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ നെട്ടോട്ടമോടുന്നത് സിപിഎമ്മും സിപിഐയും. കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ അണിനിരത്തി തീപ്പൊരി ചിതറുന്ന പോരിലാണ് കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളുടെ സംബന്ധ ചെയ്യുന്ന മാഹിയിലെ സ്ഥിതി വളരെ രസകരമാണ്.

സിപിഎമ്മും കോണ്‍ഗ്രസും ഇവിടെ തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തനം. കേരളത്തില്‍ ബദ്ധവൈരികളായി പൊരിഞ്ഞ പോരാട്ടത്തിലും. പുതുച്ചേരി ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മാഹിയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാന്‍ വിയര്‍പ്പൊഴുക്കുകയാണ് സിപിഎമ്മും സിപിഐയും.

പൊതുതെരഞ്ഞെടുപ്പിന്‍രെ രണ്ടാംഘട്ടമായ ഏപ്രില്‍ 18 നാണ് ഇവിടെ വോട്ടെടടുപ്പ്. പുതുച്ചേരി സ്പീക്കറും രണ്ട് തവണ മുഖ്യമന്ത്രിയുമായ വി വൈദ്യലിംഗമാകും ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.

പുതുച്ചേരിയില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ പങ്കാളികളാണ് സിപിഎമ്മും സിപിഐയും. ബിജെപി, എഐഎഡിഎംകെ, പട്ടാളിമക്കള്‍ കക്ഷി(പിഎംകെ) എന്നീ പാര്‍ട്ടികളുടെ സഖ്യമാണ് ഇവിടെ കോണ്‍ഗ്രസിന്റെ എതിരാളി.