മുകേഷ് അംബാനി അനുജൻ അനിലിന് 450 കോടി രൂപ നൽകിയത് തീവ്രമായ സഹോദര സ്നേഹം കൊണ്ടാണെന്നു തെറ്റിദ്ധരിക്കരുത്; പണം നൽകും മുമ്പ് റദ്ദാക്കപ്പെട്ട ഈ കരാർ സത്യം പറയും

single-img
21 March 2019

അ​​​നി​​​ൽ അം​​​ബാ​​​നി എ​​​റി​​​ക്സ​​​ൺ ക​​​ന്പ​​​നി​​​ക്കു ന​​​ൽ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന തു​​​ക​​​യി​​​ൽ 450 കോ​​​ടി രൂ​​​പ നൽകി അനുജനെ രക്ഷിച്ച മൂ​​​ത്ത​​​ സ​​​ഹോ​​​ദ​​​ര​​​ൻ മു​​​കേ​​​ഷ് അം​​​ബാ​​​നിയുടെ മനസ്സിന് കയ്യടിച്ചവരാണ് അധികവും. പ്രസ്തുത തുക വായ്പയായി അല്ല പകരം സംഭാവനയായാണ് മുകേഷ് അംബാനി നൽകിയത്.  വാർത്തയറിഞ്ഞ് എ​​​ല്ലാ​​​വ​​​രും മു​​​കേ​​​ഷി​​​ന്‍റെ സ​​​ഹോ​​​ദ​​​ര സ്നേ​​​ഹ​​​ത്തെ വാ​​​ഴ്ത്തി. എന്നാൽ ഏ​​​ല്ലാ​​​വ​​​രും അ​​​റി​​​യാ​​​ത്ത ചി​​​ല കാ​​​ര്യ​​​ങ്ങ​​​ൾ ഈ സംഭവത്തിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നുള്ളതാണ് സത്യം.

അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​മാ​​​യി നേ​​​ര​​​ത്തേ ഉ​​​ണ്ടാ​​​ക്കി​​​യ ഒ​​​രു ക​​​രാ​​​ർ പ​​​ണം ന​​​ൽ​​​കും​​ മുമ്പ് മു​​​കേ​​​ഷ് റ​​​ദ്ദാ​​​ക്കി. ഉ​​​ഭ​​​യ​​​സ​​​മ്മ​​​ത പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു റ​​​ദ്ദാ​​​ക്ക​​​ൽ. 2017 ഡി​​​സം​​​ബ​​​റി​​​ലു​​​ണ്ടാ​​​ക്കി​​​യ വി​​​ല്പ​​​ന​​​ക്ക​​​രാ​​​റാ​​​ണു റ​​​ദ്ദാ​​​ക്കിയത്. അ​​​ത​​​നു​​​സ​​​രി​​​ച്ച് റി​​​ല​​​യ​​​ൻ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​ന്‍റെ (ആ​​​ർ​​​കോം) സ്പെ​​​ക്‌​​​ട്രം, ട​​​വ​​​റു​​​ക​​​ൾ, ഓ​​​പ്റ്റി​​​ക്ക​​​ൽ ഫൈ​​​ബ​​​ർ നെ​​​റ്റ്‌​​​വ​​​ർ​​​ക് തു​​​ട​​​ങ്ങി​​​യ​​​വ റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ വാ​​​ങ്ങ​​​ണമെന്നുള്ളതാണ്.  വി​​​ല 17,300 കോ​​​ടി രൂ​​​പ.

ഇനി ആ​​​ർ​​​കോം  ഏതാണെന്നല്ലേ. അ​​​നി​​​ലി​​​ന്‍റെ ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ ക​​​ന്പ​​​നിയാണ് ആർകോ.  ജി​​​യോ ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും സ​​​ന്പ​​​ന്ന​​​നാ​​​യ കമ്പനിയും. ഉടമസ്ഥൻ സാക്ഷാൽ മുകേഷ് അംബാനി.

പ്രസ്തുത കരാർ റദ്ദാക്കിയാൽ ആ​​​ർ​​​കോം പാ​​​പ്പ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങേ​​​ണ്ടി​​​വ​​​രും. ബാ​​​ങ്കു​​​ക​​​ൾ​​​ക്കും മ​​​റ്റു​​​മാ​​​യി 46,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് ആ​​​ർ​​​കോം ന​​​ൽ​​​കാ​​​നു​​​ള്ള​​​ത്. സ​​​ർ​​​ക്കാ​​​രി​​​നു സ്പെ​​​ക്‌​​​ട്രം ഫീ​​​സ് പു​​​റ​​​മേ. എ​​​റി​​​ക്‌​​​സ​​​ൺ​​​പോ​​​ലെ മ​​​റ്റു ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും കു​​​റേ​​​യേ​​​റെ ന​​​ൽ​​​കാ​​​നു​​​ണ്ടെന്നാണ്  റിപ്പോർട്ടുകൾ.

ധാരണ അനുസരിച്ച് ജി​​​യോ ക​​​രാ​​​ർ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നാ​​​ൽ ഇ​​​നി പാ​​​പ്പ​​​ർ ന​​​ട​​​പ​​​ടി വേ​​​ഗ​​​മാ​​​കുമെന്നുള്ളതാണ്  പ്രത്യേകത. ക​​​ന്പ​​​നി​​​യു​​​ടെ ആ​​​സ്തി ഏ​​​റ്റെ​​​ടു​​​ക്കാ​​​നുള്ള അന്വേഷണവും നടക്കും. ആ അവസരത്തിൽ ജി​​​യോ രം​​​ഗ​​​ത്തു​​​വ​​​രും. 17,300 കോ​​​ടി​​​ക്കു പ​​​ക​​​രം മൂ​​​വാ​​​യി​​​ര​​​മോ നാ​​​ലാ​​​യി​​​ര​​​മോ കോടി രൂപ കൊ​​​ടു​​​ത്ത് സ്പെ​​​ക്‌​​​ട്ര​​​വും ട​​​വ​​​റു​​​ക​​​ളും നെ​​​റ്റ്‌​​​വ​​​ർ​​​ക്കും നേ​​​ടി​​​യെ​​​ടു​​​ക്കുകയും ചെയ്യും.

മറ്റൊരു പ്രധാന കാര്യം ജി​​​യോ അ​​​ല്ലാ​​​തെ വേ​​​റെ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ളൊ​​​ന്നും ആ​​​ർ​​​കോ​​​മി​​​ന്‍റെ ആ​​​സ്തി​​​ക​​​ൾ വാ​​​ങ്ങാ​​​ൻ പ​​​റ്റി​​​യ നി​​​ല​​​യി​​​ല​​​ല്ല  എന്നുള്ളതാണ്. എ​​​യ​​​ർ​​​ടെ​​​ലും വോ​​​ഡ​​​ഫോ​​​ൺ-​​​ഐ​​​ഡി​​​യ​​​യും ജി​​​യോ​​​യു​​​മാ​​​യു​​​ള്ള യുദ്ധത്തിൽ പരിക്കേറ്റ നിലയിലാണ്. ആ മുറിവ് ഉണക്കാൻ അവർക്ക് അതിനുള്ളിൽ ഇടപെടാനാകില്ല.

ചു​​​ളു​​​വി​​​ല​​​യ്ക്ക് പാ​​​പ്പ​​​ർ ക​​​ന്പ​​​നി​​​ക​​​ളെ വാ​​​ങ്ങു​​​ന്ന​​​ ഈ രീതി മുൻപും ജിയോ തെളിയിച്ചതാണ്. മും​​​ബൈ​​​യി​​​ലെ അ​​​ലോ​​​ക് ഇ​​​ൻ​​​ഡ​​​സ്‌​​​ട്രീ​​​സി​​​നെ റി​​​ല​​​യ​​​ൻ​​​സ് ഇ​​​ങ്ങ​​​നെ വാ​​​ങ്ങിയിരുന്നു. 32,000 കോ​​​ടി​​​യു​​​ടെ ക​​​ട​​​ബാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ന്പ​​​നി​​​യെ 5000 കോ​​​ടി രൂ​​​പ​​​യ്ക്കാ​​​ണു മു​​​കേ​​​ഷ് അം​​​ബാ​​​നി വാ​​​ങ്ങി​​​യെ​​​ടു​​​ത്ത​​​തെന്നറിയുമ്പോൾ  മനസ്സിലാകും മുകേഷ് ഒന്ന് കാണാതെ മറ്റൊന്ന് ചെയ്യുന്നവനല്ല എന്ന്. അന്ന് 68,000 ട​​​ൺ കോ​​​ട്ട​​​ൺ നൂ​​​ലും 1,70,000 ട​​​ൺ പോ​​​ളി​​​സ്റ്റ​​​ർ നൂ​​​ലും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ക​​​ന്പ​​​നി​​​യാ​​​ണു തു​​​രു​​​ന്പു​​​വി​​​ല​​​യ്ക്കു മുകേഷ് സ്വന്തമാക്കിയത്.

റി​​​ല​​​യ​​​ൻ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​നെ ഈ ​​​രീ​​​തി​​​യി​​​ൽ സ്വ​​​ന്ത​​​മാ​​​ക്കു​​​ന്പോ​​​ൾ കി​​​ട്ടാ​​​വു​​​ന്ന ലാ​​​ഭം പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ കോ​​​ടി രൂ​​​പ​​​യാ​​​ണ്  എന്നുള്ളതാണ് വസ്തുത. അങ്ങനെ നോക്കുകയാണെങ്കിൽ 450 കോ​​​ടി അതിലും താഴെയാണല്ലോ. സഹോദരസ്നേഹം അല്ല പ്രധാനം ബിസിനസ് സ്നേഹമാണ് എന്നുതന്നെയാണ് ഇതിലൂടെ തെളിയുന്നതും.