ഇത് ക്ഷണിച്ചു വരുത്തിയ അപകടം: വീഡിയോ

single-img
21 March 2019

‘വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും’ എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. പലപ്പോഴും നമ്മളുടെ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. അത്തരത്തിലൊരു വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ശ്രീലങ്കയിലാണ് സംഭവം. ജംക്ഷനില്‍ നിന്നു പ്രധാന റോഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച കാറാണ് അപകടത്തിന്റെ പ്രധാന കാരണക്കാരന്‍. വേഗത്തിലെത്തിയ പിക്കപ്പ് ലൈന്‍ മാറ്റി കൂട്ടിയിടി ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അപകടം ഒഴിവാക്കാനാകുന്നില്ല.

പിക്കപ്പിലെ കൈകുഞ്ഞടക്കമുള്ള യാത്രക്കാര്‍ക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് വീഡിയോയില്‍ നിന്നു മസിലാകുന്നത്. എന്നാല്‍ കാറിലെ യാത്രികരുടെ പരിക്കുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല.