പി ജയരാജനെ ആർക്കും വിമർശിക്കാം, അവഗണിക്കാനാകില്ല; കെ മുരളീധരൻ അധികാരമോഹിയായി മാറി: വെള്ളാപ്പള്ളി

single-img
20 March 2019

കണ്ണൂർ: തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ സാദ്ധ്യതകൾ വിലയിരുത്തി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി  പി ജയരാജൻ സാധാരണക്കാരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജനപിന്തുണയുള്ള നേതാവാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി, വടകരയിൽ നിന്ന് ദൂരെ നിൽക്കുന്നവർ പലതും കേൾക്കും എന്നും അഭിപ്രായപ്പെട്ടു.


പി ജയരാജനെ ആർക്കും വിമര്‍ശിക്കാം, പക്ഷേ അവഗണിക്കാനാകില്ല വെള്ളാപ്പള്ളി പറഞ്ഞു. വടകര എന്നത്  എസ്എൻഡിപിക്ക് ശക്തമായ സംഘടനയുള്ള സ്ഥലമായതുകൊണ്ട് തനിക്ക് പി ജയരാജൻ നേതൃഗുണവും ജനകീയ അംഗീകാരവുമുള്ള നേതാവാണെന്ന് നേരിട്ടറിയാം. അതേപോലെ തന്നെ .കെ മുരളീധരനും നല്ല നേതൃഗുണമുള്ള നേതാവാണ്. അദ്ദേഹത്തിന് ശേഷം മികച്ച ഒരു കെപിസിസി പ്രസിഡന്‍റ് ഉണ്ടായിട്ടില്ല. പക്ഷേ മുരളീധരൻ ഇടയ്ക്ക് അധികാരമോഹിയായി വെള്ളാപ്പള്ളി പറഞ്ഞു.