എല്‍ഡിഎഫ് തോറ്റാല്‍ മൊട്ടയടിക്കാം എന്ന് പറഞ്ഞത് തലയില്‍ മുടിയില്ലാത്തതതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി

single-img
20 March 2019

എല്‍ഡിഎഫ് ആലപ്പുഴയില്‍ തോറ്റാല്‍ മൊട്ടയടിക്കാം എന്ന് പറഞ്ഞത് തലയില്‍ മൊട്ടയടിക്കാന്‍ മുടിയില്ലാത്തതതുകൊണ്ടാണെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അത് തെരഞ്ഞെടുപ്പ് സമയത്തെ വാതുവയ്പ്പുകളായി കൂട്ടിയാല്‍ മതി. അതൊരു രസത്തിന് പറഞ്ഞതാണെന്ന് കരുതിയാല്‍ മതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി കേഡല്‍ സംവിധാനമുള്ള സംഘടനയാണ്. അതിന്റെ അച്ചടക്കമുള്ള ഒരു സംവിധാനത്തിലെ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നാണ് തന്റെ പ്രതീക്ഷ. എസ്എന്‍ഡിപി അംഗത്വം രാജിവച്ച് മാത്രമേ മത്സരിക്കാന്‍ പാടുള്ളു എന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് സന്ദര്‍ശിക്കാനെത്തിയപ്പോളായിരുന്നു മാധ്യമങ്ങളോട് വെള്ളാപ്പള്ളിയുടെ പ്രതികരണം.