നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ

single-img
20 March 2019

ല​ണ്ട​ൻ: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാങ്കിൽ നിന്നും വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലെ മു​ഖ്യ​പ്ര​തി നീ​ര​വ് മോ​ദി അ​റ​സ്റ്റി​ൽ. ല​ണ്ട​നി​ലാ​ണ് മോ​ദി അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​വ് മോ​ദി​ക്കെ​തി​രെ ലണ്ടനിലെ വെ​സ്റ്റ് മി​ൻ​സ്റ്റ​ർ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യു​ടെ അ​റ​സ്റ്റ് വാ​റ​ന്‍റ് നി​ല​നി​ന്നി​രു​ന്നു. ഇത് പ്രകാരമാണ് അറസ്റ്റ്. ഇ​ന്ന് ത​ന്നെ മോ​ദി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കുമെന്നു പോലീസ് അറിയിച്ചു.

നീ​ര​വ് മോ​ദി​യെ കൈ​മാ​റ​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. ഈ ​മാ​സം 25നു ​മോ​ദി​യെ ഹാജരാക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.

2018ൽ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് 13,500 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യാ​ണു നീ​ര​വ് മോ​ദി​യും കു​ടും​ബാം​ഗ​ങ്ങ​ളും രാ​ജ്യം വി​ട്ട​ത്. നിരവ് മോദി ലണ്ടനില്‍ ആഡംബരജീവിതം നയിക്കുന്നത് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമമാണ് പുറത്തുവിട്ടത്.