കേരളത്തിൽ എൻ ഡി എയുടെ സീറ്റുകളിലും ധാരണയായി; ബിജെപി 14 സീറ്റിൽ മത്സരിക്കും

single-img
20 March 2019

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ എൻ ഡി എയുടെ സീറ്റുകളിലും ധാരണയായി. ഇത് പ്രകാരം ബി​ജെ​പി 14 സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​റാ​വു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ന​യി​ക്കു​ന്ന ബി​ഡി​ജെ​എ​സ് അ​ഞ്ചി​ട​ത്തും, പി.​സി. തോ​മ​സി​ന്‍റെ കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ​ട്ട​യ​ത്തും മ​ത്സ​രിക്കും.

വ​യ​നാ​ട്, ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, തൃ​ശൂ​ർ, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ളി​ൽ​ നിന്നുമാണ് ബി​ഡി​ജെ​എ​സ് ജ​ന​വി​ധി തേടുന്നത്. എന്നാൽ താ​ൻ മ​ത്സ​രി​ക്കു​ന്ന​കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ​ത്തി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യി ച​ർ​ച്ച ചെ​യ്ത​ശേ​ഷ​മേ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ക​യു​ള്ളു. ബി​ഡി​ജെ​എ​സ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. കൂടാതെ ബി​ഡി​ജെ​എസിന്റെ സ്ഥാനാർഥികളെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നും. ബി​ഡി​ജെ​എ​സു​മാ​യു​ള്ള സ​ഖ്യം എ​ൻ​ഡി​എ മു​ന്ന​ണി​ക്കു ഗു​ണം ചെ​യ്യു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ കേ​ന്ദ്ര നേ​തൃ​ത്വം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​റാ​വു കൂ​ട്ടി​ച്ചേ​ർ​ത്തു.